വിദ്യക്കെതിരായ പരാതി പൊലീസ് അന്വേഷിക്കും; സി.പി.എം അല്ല അത് നോക്കേണ്ടത് -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വ്യാജരേഖ കേസ് പ്രതിയും എസ്.എഫ്.ഐ മുൻ നേതാവുമായിരുന്ന കെ. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സി.പി.എം അല്ലെന്നും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന സെക്രടറി എം.വി. ഗോവിന്ദൻ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്നും എം.വി. ഗോവിന്ദൻ വിലയിരുത്തി.

ഗൂഢാലോചന നടത്തിയത് ആരാണെങ്കിലും അത് പുറത്തുകൊണ്ടുവരും. ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തിൽ കാലടി സർവകലാശാലയുടെ അന്വേഷണം ഇന്ന് തുടങ്ങും.

സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സർവകലാശാല ലീഗൽ സ്റ്റാന്റിങ് കമ്മിറ്റിയുമാണ് പരാതി സംബന്ധിച്ച് അന്വേഷിക്കുന്നത്. സംവരണ മാനദണ്ഡം ലംഘിച്ചാണോ വിദ്യയുടെ പ്രവേശനം നടന്നത് എന്നാകും പ്രധാനമായും പരിശോധിക്കുക.

Tags:    
News Summary - police will investigate the complaint against Vidya says M. V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.