പൊലീസ് വാഹനങ്ങൾക്ക് പെട്രോൾ അടിക്കാൻ പണമില്ല; കടം വാങ്ങാൻ സർക്കാറിന്‍റെ നിർദേശം

തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല. പേരൂര്‍ക്കടയിലെ പൊലീസ് പമ്പിന് അനുവദിച്ച പണം തീര്‍ന്നതിനാൽ നെട്ടോട്ടമോടുകയാണ് വാഹനങ്ങൾ. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളി. കെ.എസ്.ആർ.ടി.സി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധനം മടിക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു.

പൊലീസിന്‍റെ പെട്രോള്‍ പമ്പില്‍ നിന്നാണ് തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങള്‍ പെട്രോള്‍ അടിച്ചിരുന്നത്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്.എ.പി കാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. പെട്രോള്‍ കമ്പനികള്‍ക്ക് എസ്.എ.പി ക്യാമ്പിലുള്ള പൊലീസ് പെട്രോള്‍ പമ്പ് നല്‍കാനുള്ള കടം രണ്ടരക്കോടി രൂപയാണ്. അതുകൊണ്ടാണ് അടിയന്തരമായി കെ.എസ്.ആര്‍.ടി.സിയുടെ പമ്പില്‍ നിന്നും 45 ദിവസത്തേക്ക് പെട്രോള്‍ കടമായി വാങ്ങാനോ അല്ലെങ്കില്‍ സ്റ്റേഷനുകളിലോ യൂണിറ്റുകളുടെ തൊട്ടടുത്തുള്ള സ്വകാര്യ പമ്പുകളില്‍ നിന്നോ കടമായി വാങ്ങാനോ ആണ് ഡി.ജി.പി യൂണിറ്റ് മേധാവികള്‍ക്കും എസ്.എച്ച്.ഒമാര്‍ക്കും ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. 

Tags:    
News Summary - Police vehicles have no money to fuel; Government's proposal to borrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.