പെരിന്തൽമണ്ണ: ആനകൊമ്പുമായി നാലംഗ സംഘം പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. അഗളി ചിറവൂർ വെക്കുകടവ് സുബ്രമണിയൻ (51), കോയമ്പത്തൂർ പെരിനായകപാളയം പാലമട കോളനി സ്വദേശികളായ വീരഭദ്രൻ (32), രംഗസാമി(57), മണ്ണാർക്കാട് പള്ളിക്കുറുപ്പ് കോഴിശ്ശേരി അഷ്റഫ് (46) എന്നിവരാണ് അറസ്റ്റിലായത്.
പെരിനായകപാളയം പാലമടയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. ഏഴ് ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.