കോളജ് ലാബുകളുടെ മറവിൽ ആയുധ നിർമാണമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യപദ്ധതി പ്രവൃത്തി പരിചയത്തിന്‍റെ ഭാഗമായ ലാബ് പ്രവർത്തനങ്ങളുടെ മറവിൽ ആയുധ നിർമാണം നടത്തുന്നതായി പൊലീസ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് എ.ഡി.ജി.പി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി.

തുടർന്ന് വിദ്യാർഥികളുടെ ലാബ് പ്രവർത്തനങ്ങളിൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി.

വിദ്യാർഥികളുടെ ലാബ് പ്രവർത്തനങ്ങളിൽ അധ്യാപകരും ലാബ് ജീവനക്കാരും നിരീക്ഷണവും മേൽനോട്ടവും കർശനമാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.കോളജ് പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ലാബ് പ്രവർത്തനത്തിന്‍റെ മറവിൽ ചില വിദ്യാർഥികൾ ആയുധങ്ങൾ നിർമിച്ചെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പൊലീസ് റിപ്പോർട്ടും തുടർന്ന് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചതും. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലാണ് ഐ.ടി.ഐകൾ പ്രവർത്തിക്കുന്നത്.

ഇതുസംബന്ധിച്ച് വകുപ്പിന് എ.ഡി.ജി.പി കത്ത് നൽകിയിട്ടുണ്ട്. എൻജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനും എ.ഡി.ജി.പി കത്ത് നൽകിയത്.

Tags:    
News Summary - Police says weapons anufacturing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.