??????????? ?????? ????????? ??????? ???????? ??????? ????????? ????.

സംരക്ഷണം നൽകില്ല; മടങ്ങിപ്പോകണമെന്ന് തൃപ്തിയോട് പൊലീസ്

കൊച്ചി: ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണ ം ഒരുക്കാനാവില്ലെന്ന് പൊലീസ്. ശബരിമല ദർശനം നടത്താതെ മടങ്ങിപ്പോകണമെന്നും പൊലീസ് തൃപ്തിയോട് നിർദേശിച്ചു. കൊ ച്ചി ഡി.സി.പിയാണ് സംരക്ഷണം ഒരുക്കാനാവില്ലെന്ന് അറിയിച്ചത്. അതേസമയം തൃപ്‍തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാനുള്ള സുരക്ഷ പൊലീസ് നൽകും

തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന്​ പൊലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിന്​ മുന്നിൽ ശബരിമല കര്‍മ്മസമിതി നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.

അതേസമയം, പൊലീസ് ദർശനത്തിന് അനുവദിക്കുന്നില്ലെന്നും സംരക്ഷണമില്ലാതെ തന്നെ ശബരിമലയിലെത്തുമെന്നും തൃപ്തി അറിയിച്ചു. ദർശനത്തിന് അനുവദിക്കണമെങ്കിൽ കോടതി വിധി കാണിക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം.

തൃപ്തി​ ദേശായിയുടെയും സംഘത്തി​​െൻറയും വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യം പൊലീസ് ഇവരെ അറിയിച്ചിട്ടുണ്ട്. ജീവന് പോലും ഭീഷണിയായേക്കാവുന്ന സാഹചര്യമാണ്​ നിലവിലുള്ളതെന്നും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Police Refused Thrupti deasi's Sabarimala Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.