പൊലീസ് കള്ളനായി; വലയിലാക്കി പൊലീസ്​

ചിറ്റൂർ: പൊലീസ് തന്നെ മോഷ്​ടാവായപ്പോൾ കേരള പൊലീസിന് പുതുവർഷത്തിൽ നാണക്കേടി​​െൻറ പുതുചരിത്രം. റോഡരികിൽ നിർ ത്തിയ വീട്ടമ്മയുടെ സ്​കൂട്ടറിൽനിന്ന് സ്വർണാഭരണമുൾപ്പെടെ കവർന്ന സംഭവത്തിൽ പൊലീസുകാരനുൾപ്പെടെ രണ്ട് പേർ പിട ിയിലായി. ഒരാൾ ഒാടി രക്ഷപ്പെട്ടു.

ഹേമാംബിക നഗർ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പുതുനഗരം സ്വദേശി മുഹമ്മദ് ബൂസരി, അമ്പാട്ടുപാളയം തറക്കളം സ്വദേശി പ്രതീഷ് (33) എന്നിവരാണ് പിടിയിലായത്. ഇടുക്കി സ്വദേശി വിനുവാണ്​ രക്ഷപ്പെട്ടത്​​. ബുധനാഴ്ച ഉച്ചക്ക്​ 2.30ഓടെയാണ് സംഭവം.

മേട്ടുപ്പാളയം സ്വദേശി ജയ​​െൻറ ഭാര്യ സിന്ധുവി​​െൻറ സ്കൂട്ടറിലിരുന്ന പണവും സ്വർണാഭരണവുമാണ് പൊലീസുകാര​​െൻറ നേതൃത്വത്തിൽ കവർന്നത്. നെഹ്റു തിയറ്ററിനടുത്ത്​ തറക്കളത്തിന് സമീപം റോഡരികിൽനിന്ന്​ ഇളനീർ വാങ്ങിക്കുന്നതിനിടെ ബൊലേറോ വാഹനത്തിലെത്തിയ പ്രതികൾ സ്കൂട്ടറിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു. ഇവർ നിലവിളിച്ചെങ്കിലും വാഹനം അമിതവേഗത്തിൽ ഓടിച്ചുപോയി. പൊലീസുകാരനായ മുഹമ്മദ് ബൂസരിയാണ് വാഹനമോടിച്ചിരുന്നത്.

ചിറ്റൂർ പൊലീസിന് നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിറ്റൂരിൽനിന്ന്​ തന്നെ വാഹനമുൾപ്പെടെ പ്രതികളെ പിടികൂടി. ഇതിനിടെ പ്രതികൾ സ്വർണം ചിറ്റൂരിലെ ജ്വല്ലറിയിൽ പണയപ്പെടുത്തിയിരുന്നതായി എസ്.ഐ കെ.വി. സുധീഷ് കുമാർ പറഞ്ഞു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രതീഷ്. അമ്മയുടെ കൈ തല്ലിയൊടിച്ച കേസ്, അണിക്കോട്ട്​ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവം​, വാഹന മോഷണം, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

Tags:    
News Summary - police officer arrested in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.