പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു; മൃതദേഹം പുറത്തെടുക്കാൻ തീരുമാനം

കോട്ടയം: വൈക്കം തലയാഴത്ത് പ്രസവത്തെ തുടർന്ന് മരിച്ച കുഞ്ഞിനെ ഉടൻ തന്നെ കുഴിച്ചിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം. ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്.

ഇന്നലെ വീട്ടിൽ വെച്ചാണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് ​പൊലീസിന്റെ പ്രാഥമിക അനുമാനം. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - Police investigation into the incident of burying a dead baby after giving birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.