കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ്. കേസിൽ ഉള്‍പ്പെട്ട വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളം വഴി വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും.
വേടൻ ഒളിവിൽ പോയതോടെ സംഗീത പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്‍റെ തീരുമാനം. ഈ പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
യുവ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി വേടന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല. വേടന്റെ മുൻകൂർ ജാമ്യപേക്ഷ 18-ാം തീയതിയാണ് ഇനി ഹൈകോടതി പരിഗണിക്കുക.
കേസിൽ തൃക്കാക്കര എ.സി.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്.എച്ച്.ഒക്കാണ് നിലവിലെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.