സ്നേഹ മെർലിൻ

കാസർകോഡ് 25കാരിക്കെതിരെ വീണ്ടും പോക്സോ കേസ്; ഇത് നാലാമത്തേത്

കാസർകോഡ്: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്സോ കേസ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി.

പീഡനം നേരിട്ട പെൺകുട്ടി ഭയം കാരണം വിവരം പുറത്തു പറഞ്ഞിരുന്നില്ല. കൗൺസിലിങിനിടെ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് സ്നേഹക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.

പ്രതിക്കെതിരെ ചുമത്തുന്ന നാലാമത്തെ പോക്സോ കേസാണിത്. ആദ്യത്തേത് സഹോദരങ്ങളായ ആൺ കുട്ടിയെയും പെൺ കുട്ടിയേയും പീഡിപ്പിച്ചതിനും മൂന്നാമത്തെ കേസ് മറ്റൊരു ആൺ കുട്ടിയെ പീഡിപ്പിച്ചതിനുമാണ്. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - police filed 4th pocso case against 25year old women in kasarkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.