പൊലീസ്, എക്‌സൈസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേർന്ന്​ പണപ്പിരിവ്​; കീശയിലാക്കുന്നത്​ ആയിരങ്ങൾ

നെടുങ്കണ്ടം (ഇടുക്കി): കമ്പംമെട്ടിലെ അതിര്‍ത്തി ചെക്‌പോസ്​റ്റില്‍ ചരക്കുവാഹനങ്ങളില്‍നിന്ന്​ വ്യാപക പണപ്പിരിവ് നടക്കുന്നതായി പരാതി. ചെക്‌പോസ്​റ്റില്‍ ഡ്യൂട്ടിയിലുള്ള പൊലീസ്, എക്‌സൈസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പിരിവ്​ നടത്തുന്നത്​.

പടിവാങ്ങാത്ത എക്‌സൈസ് ജീവനക്കാര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ പൊലീസുകാര്‍ പിരിവ് നടത്തും. വൈകുന്നേരം വീതിക്കുകയാണ് പതിവ്. എക്‌സൈസിന് അതിര്‍ത്തിയില്‍ ചെക്‌പോസ്​റ്റ്​ ഇല്ല. അല്‍പം മാറി നെടുങ്കണ്ടം റൂട്ടിലാണ് ചെക്‌പോസ്​റ്റ്​​. അതിനാല്‍ പൊലീസുകാരോടൊപ്പം ചേര്‍ന്നാണ് അനധികൃത പിരിവ്.

ചരക്കുവാഹനങ്ങള്‍ ഓരോന്നിനും 50, 100, 200 രൂപ ക്രമത്തിലാണ് പിരിക്കുന്നത്. ചരക്ക്് അനുസരിച്ച് തുകയില്‍ മാറ്റം വരും. ഇതി​െൻറ വിശദാംശങ്ങള്‍ അടങ്ങിയ രഹസ്യകത്ത് ജില്ല പൊലീസ് സൂപ്രണ്ടിന് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിവില്‍ എക്‌സൈസ് ഓഫിസര്‍ കൈവശമിരുന്ന പണം വലിച്ചെറിഞ്ഞ്്് മുങ്ങിയത്.

കമ്പംമെട്ടിലെ ഈ അനധികൃത പണപ്പിരിവ് വര്‍ഷങ്ങളായി തുടരുന്നതാണ്. കോവിഡ് കാലത്ത് മതിയായ രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്നവരില്‍നിന്ന്​ 'പടി' വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. കൂടാതെ ലഹരി ഉൽപ്പന്നങ്ങളും നിരോധിത കീടനാശിനികളും കൊണ്ടുവരാനും ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊളിലാളികളെ കുത്തിനിറച്ച്​ വരുന്ന വാഹനങ്ങളില്‍നിന്നും​ അനധികൃത പിരിവ് പതിവാണ്.

ജീപ്പിലെ തൊളിലാളികളുടെ തലയെണ്ണിയാണ് പിരിവ് നടത്തുന്നത്. തമിഴ്‌നാട്ടിലേക്കും തിരിച്ചും നടക്കുന്ന അനധികൃത കടത്തുകാരില്‍ നിന്നെല്ലാം പിരിവ് നടത്തുന്നുണ്ട്. അതിര്‍ത്തിയില്‍ ഇവര്‍ നടത്തുന്ന പണപ്പിരിവി​െൻറ വിഹിതം തമിഴ്‌നാട്ടിലെ പൊലീസും കൈപ്പറ്റുന്നതായാണ് വിവരം.

Tags:    
News Summary - Police, Excise and Forest Department officials collect money; Thousands pocketed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.