Posted On
date_range Updated On
date_range ശബരിമല: നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ശബരിമലയിലെ നിയന്ത്രണം പൊലീസിന് തന്നെയാണെന്നും കാര്യങ്ങളെല്ലാം പൊലീസ് തന്നെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ശാന്തമായി നിൽേകണ്ട സ്ഥലമാണ്. ആ ശാന്തിക്ക് എന്തെങ്കിലും വിഘ്നമുണ്ടാകുേമ്പാൾ മാത്രമേ പൊലീസ് ഇടപെടുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്രമസമാധാനം തകർക്കാനാണ് ബി.ജെ.പി പ്രവർത്തകർ അവിടെ തമ്പടിച്ചതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കലാപമുണ്ടാക്കാനുള്ള വിളവ് നിലമല്ല കേരളമെന്നും അവർക്ക് പറ്റിയ മണ്ണല്ല ഇതെന്ന് ഉടൻ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.