Posted On
date_range Updated On
date_range പൊലീസ് കംപ്ലയിന്റ് അതോറിറ്റി: ജസ്റ്റിസ് വി.കെ. മോഹനന്റെ കാലാവധി മൂന്ന് വർഷം നീട്ടി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ചെയര്മാന് ജസ്റ്റിസ് വി.കെ. മോഹനന്റെ സേവന കാലാവധി മൂന്ന് വർഷത്തേക്കുകൂടി നീട്ടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മേയ് 31 മുതലാണ് പ്രാബല്യം. താനൂർ ബോട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷന് നേതൃത്വം നൽകുന്നതും ജസ്റ്റിസ് വി.കെ. മോഹനനാണ്. നേരത്തേ കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാനും ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ കമീഷനെ നിയോഗിച്ചിരുന്നു. കോടതി ഇടപെടലിനെ തുടർന്ന് അന്വേഷണം നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.