കൊട്ടാരക്കര: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ സംഘത്തിന് സംസ്ഥാന പാെലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം. ഓയൂരിൽ നിന്ന് 2023 നവംബർ 27ന് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും 28ന് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്ത കേസ് അന്വേഷിച്ച് 74 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ച പൊലീസ് സംഘത്തിനാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ തമിഴ്‌നാട്ടിൽ നിന്ന് 2023 ഡിസംബർ ഒന്നിന് പാെലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചത്.
കേസ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ച കൊല്ലം ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ.എം, അന്വേഷണ ഉദ്യോഗസ്ഥരായ കൊല്ലം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡി.വെെ.എസ്.പി എം. എം. ജോസ്, കൊല്ലം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ സി. മനോജ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനു. ബി, കൊല്ലം റൂറൽ വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജിജി മോൾ. ബി, പൂയപ്പളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാജേഷ്. ജെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനീഷ്. എൻ, കൊല്ലം റൂറൽ സൈബർ സെൽ സിവിൽ പൊലീസ് ഓഫിസർ മഹേഷ് മോഹൻ എന്നിവർക്കാണ് 2023 ലെ ഇൻവെസ്റ്റിഗേഷൻ എക്സലെൻസിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.