പൊലീസ് പരാക്രമം: വിസ്ഡം ഓർഗനൈസേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

മലപ്പുറം: പെരിന്തൽമണ്ണയിൽ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച വിദ്യാർഥി സമ്മേളനം അവസാനിപ്പിക്കാൻ പത്ത് മിനിറ്റ് വൈകിയതിന് പൊലീസ് നടത്തിയ പരാക്രമത്തിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

പെൺകുട്ടികൾ തിങ്ങിനിറഞ്ഞ സദസ്സിനിടയിലൂടെ പൊലീസ് അലറിവിളിച്ച് വരുകയും പ്രഭാഷകനുനേരെ ആക്രോശിക്കുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു. തിരിച്ചുപോകുന്നതിനിടെ പൊലീസുകാരൻ കുട്ടികൾക്കുനേരെ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചെന്നും പരാതിയിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വിഷമം പരിഹരിക്കാനും നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

സർക്കാറിന്റെയും പൊലീസിന്റെയും നിലപാട് വ്യക്തമാക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലഹരിവിഷയത്തിൽ സർക്കാറിന്റെയും പൊലീസിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ വിസ്ഡം വിദ്യാർഥി സംഘടന ലഹരിക്കെതിരെ നടത്തിയ പരിപാടിയിൽ പൊലീസ് കാണിച്ച കോപ്രായത്തിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? പുലരുവോളം പാട്ടും കൂത്തും നടക്കുന്ന നാട്ടിൽ ജനനന്മ ഉദ്ദേശിച്ച് നടത്തിയ ഒരു പരിപാടി പത്ത് മിനിറ്റു പോലും അധികം തുടരാൻ പാടില്ലെന്ന ശാഠ്യം എന്തിനോടുള്ള അസഹിഷ്ണുതയായാണ് കാണേണ്ടതെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ ചോദിച്ചു. 

Tags:    
News Summary - Police brutality in wisdom conference - complaint to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.