യൂത്ത്​ കോൺഗ്രസ്​ മാർച്ചിന്​ നേരെ പൊലീസ്​ ലാത്തിചാർജ്​; വി.ടി. ബൽറാം എം.എൽ.എക്ക്​ പരിക്ക്​

പാലക്കാട്​: ഡിപ്ലോമാറ്റിക്​ ബാഗേജുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി. ജലീലി​െൻറ രാജി ആവശ്യപ്പെട്ട്​ യൂത്ത്​ കോൺ​ഗ്രസ്​ നടത്തിയ മാർച്ചിന്​ നേരെയുണ്ടായ ലാത്തിചാർജിൽ വി.ടി. ബൽറാം എം.എൽ.എക്ക്​ പരിക്ക്​. നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. മാർച്ച്​ ഉദ്​ഘാടനം കഴിഞ്ഞയുടൻ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തുകയായിരുന്നു.

പ്രതിഷേധ സമരത്തെ ചോരയിൽ മുക്കികൊല്ലാനുള്ള ശ്രമം നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്നും എന്ത്​ പ്രകോപനത്തി​െൻറ പേരിലാണ്​ യൂത്ത്​ ​കോൺ​ഗ്രസ്​ മാർച്ചിന്​ നേരെ ലാത്തിച്ചാർജ്​ നടത്തിയതെന്നും വി.ടി. ബൽറാം ചോദിച്ചു. വനിത പൊലീസുകാര​ല്ലാതെ വനിത പ്രവർത്തകരെ മർദ്ദിച്ചു. യൂത്ത്​ കോൺഗ്രസ്​ പ്രവർത്തക ശിൽപ്പയെ മർദ്ദിച്ചവ​ർക്കെതിരെ അന്വേഷണം വേണമെന്നും എം.എൽ.എ പറഞ്ഞു.

സമരക്കാരുടെ ഭാഗത്തുനിന്ന്​ പൊലീസിന്​ നേരെ കല്ലെറിഞ്ഞിട്ടില്ല. ഡിവൈ.എസ്​.പി പ്രകോപിതനായി സമാധാനപരമായി പ്രതിഷേധം നടത്തിയവരെ വലിച്ചിഴക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്ക്​ പരിക്കേറ്റു. പൊലീസ്​ രാജിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബൽറാം ആവ​ശ്യപ്പെട്ടു. സമരത്തെ അക്രമത്തിലൂടെ നേരിട്ടാലും സമരത്തിൽനിന്ന്​ പിന്നോട്ട്​ പോകില്ലെന്ന്​ ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. 

Tags:    
News Summary - Police Baton charge against Youth Congress march VT Balram MLA injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.