മനോരോഗിയായ ദലിത് യുവാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം 

കഴക്കൂട്ടം: മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസി മര്‍ദിച്ച് പൊലീസിലേല്‍പിച്ച മനോരോഗിയായ ദലിത്യുവാവിനെ സ്റ്റേഷനിലത്തെിച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. അയല്‍വാസിയുടെ പരാതിയിന്മേല്‍ പോത്തന്‍കോട് സ്റ്റേഷനിലത്തെിച്ച യുവാവിനെയാണ് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. യുവാവിനെ പൊലീസുകാര്‍ വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയതിനുപിന്നാലെ സ്റ്റേഷനിലത്തെിയ വൃദ്ധമാതാവിനെ പരിഹസിച്ച് അര്‍ധരാത്രിസ്റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടു.

പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
പോത്തന്‍കോട് മഞ്ഞമല അടപ്പിനകത്ത് പണയില്‍വീട്ടില്‍ വിനോദിനാണ്(30) മര്‍ദനമേറ്റത്. കഴിഞ്ഞ പതിനേഴിനായിരുന്നു സംഭവം. രാത്രി ഒമ്പതോടെ സഹോദരിയുടെ നിര്‍ദേശപ്രകാരം മറ്റൊരുവീട്ടില്‍ ആയിരം രൂപ കടം വാങ്ങാന്‍ പോകവെയാണ് സംഭവം. വീട്ടില്‍ നിന്നിറങ്ങി അല്‍പനേരത്തിനകം യുവാവിന്‍െറ നിലവിളികേട്ട് സഹോദരിയും മാതാവും ഓടിച്ചെല്ലുമ്പോഴേക്കും പ്രദേശവാസിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. വീട്ടുകാരത്തെി യുവാവിനെ രക്ഷപ്പെടുത്തി വീട്ടിലത്തെിച്ചു. തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് തല്ലിച്ചതച്ചവര്‍ യുവാവിന്‍െറ വീട്ടിലത്തെി ബഹളംകൂട്ടി. ഒമ്പതരയോടെ സ്ഥലത്തത്തെിയ പോത്തന്‍കോട് പൊലീസ് ഫെബ്രുവരി 20 ന് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് മടങ്ങി. എന്നാല്‍, ഇതിനിടയില്‍ 19ന് രാത്രി യുവാവിന്‍െറ അസുഖം കലശലാകുകയും വീടിനുപുറത്ത് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അസുഖം കലശലായി തുടരവെ ബുധനാഴ്ച രാത്രി വീട്ടിലത്തെിയ പൊലീസ് യുവാവിനെ ബലമായി പോത്തന്‍കോട് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. സ്റ്റേഷനിലത്തെിയ മാതാവ് ശാന്തയെ(65) പോത്തന്‍കോട് പൊലീസ് പരിഹസിക്കുകയും അര്‍ധരാത്രി ഒരുമണിയോടെ ഇറക്കിവിടുകയും ചെയ്തു. അടുത്തദിവസം അതിരാവിലെ മാതാവ് സ്റ്റേഷനിലത്തെിയെങ്കിലും യുവാവില്‍ നിന്ന് കവര്‍ച്ചസംബന്ധിച്ച ഒരുവിവരവും ലഭിച്ചില്ളെന്ന് മറുപടിപറഞ്ഞ പൊലീസ് പരിഹാസം തുടരുകയായിരുന്നത്രെ. ഉച്ചക്ക് പന്ത്രണ്ടോടെ വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങിയശേഷം വിനോദിനെ മാതാവിനൊപ്പം പറഞ്ഞയച്ചു. അല്‍പദൂരം നടന്നപ്പോഴേക്കും യുവാവ് നടുറോഡില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍െറ അവസ്ഥ നാല് ദിവസമായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. നിവര്‍ന്നിരിക്കാനും കാല് നിലത്തുറപ്പിക്കാനും പ്രയാസം നേരിടുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. 

മര്‍ദിച്ച അയല്‍വാസിയും യുവാവിന്‍െറ വീട്ടുകാരും തമ്മില്‍ വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പരാതി ലഭിച്ചതായും അയല്‍വാസിക്കെതിരെ കേസെടുത്തതായും പോത്തന്‍കോട് സി.ഐ ഷാജി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ചതായുള്ള ആരോപണം തെറ്റാണെന്നും സി.ഐ പറഞ്ഞു.

Tags:    
News Summary - police attack on dalit youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.