Posted On
date_range Updated On
date_range റിജോഷിന്റെ കൊലപാതകം: ലിജിയുടെയും റിസോർട്ട് മാനേജറുടെയും അറസ്റ്റ് ഉടൻ
ശാന്തൻപാറ (ഇടുക്കി): പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിെൻറ മൃതദേഹം കുഴിച്ചുമൂ ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും. മുംബൈയിൽ ചിക ിത്സയിൽ കഴിയുന്ന ഫാം ഹൗസ് മാനേജർ വസീം (32), റിജോഷിെൻറ ഭാര്യ ലിജി (29) എന്നിവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയേറിയത്.
റിജോഷിെന കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഇവർ റിജോയുടെ മകൾ ജോവാനയെ മുംബൈയിൽ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ഇവരെ മുംബൈ െപാലീസാണ് അറസ്റ്റ് ചെയ്യുക. വിഷം നൽകിയാണ് ജോവാനയെ കൊലപ്പെടുത്തിയത്. രണ്ടുദിവസമായി മുംബൈ പൊലീസുമായി ടെലിഫോൺ ബന്ധം ലഭിക്കുന്നില്ലെന്ന് ശാന്തൻപാറ സി.ഐ പ്രദീപ് കുമാർ പറഞ്ഞു.
മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയാലേ ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ കേരള പൊലീസിന് സാധിക്കൂ. റിജോഷിനെ കൊലപ്പെടുത്തി ഫാം ഹൗസിനോട് ചേർന്ന് കുഴിച്ചിടുകയായിരുന്നു. പൊലീസ് അന്വേഷണം ശക്തമായതോടെയാണ് റിജോഷും ലിജിയും ഒളിവിൽ പോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.