തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷക്കായി റോഡിനു കുറുകെ കെട്ടിയ കയറില്‍ കുടുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നന്തന്‍കോട് നളന്ദ റോഡില്‍ ഹൗസ് നമ്പര്‍ 11\960 എൻ.എൻ.ആർ.എ 106ല്‍ റോബിന്‍സണ്‍ ഡേവിഡിെൻറ മകന്‍ റെനി റോബിന്‍സനാണ് (21) മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ഒാടെ കവടിയാര്‍ മന്‍മോഹന്‍ബംഗ്ലാവിന് സമീപമായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലിെൻറ ഭാഗമായി പ്രദേശത്ത് ഗതാതഗ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി താമസിച്ചിരുന്ന രാജ്ഭവന് സമീപത്തേക്ക് വാഹനങ്ങള്‍ കടന്നു പോകാതിരിക്കാനായി റോഡിനു കുറുകെ പൊലീസ് കയര്‍ വലിച്ചു കെട്ടിയിരുന്നു. ഇതു ശ്രദ്ധയില്‍പെടാതെ ബൈക്ക് ഓടിച്ചുപോകാന്‍ ശ്രമിക്കുമ്പോഴാണ് റെനി അപകടത്തില്‍പെട്ടത്. കഴുത്തു പകുതിയിലേറെ മുറിഞ്ഞ് റോഡിലേക്ക് യുവാവ് വീഴുകയായിരുന്നു. ഉടൻ പൊലീസെത്തി റെനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു.
എന്നാല്‍, ബൈക്ക് അമിതവേഗത്തിലായിരുെന്നന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്. റെനിയോടു വാഹനം നിര്‍ത്താന്‍ ആവശ്യപ്പെെട്ടങ്കിലും വേഗം കൂടുതലായതിനാല്‍ നിര്‍ത്താനായില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ആ സമയം ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നോ റോഡില്‍ രാത്രിയില്‍ കയര്‍ കുറുകെ കെട്ടുമെന്നോ പൊലീസ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് പരിസരവാസികള്‍ പരാതിപ്പെടുന്നു. മുമ്പും പൊലീസിെൻറ ഗതാഗതപരിഷ്കാരങ്ങളുടെ ഭാഗമായി റോഡിന് കുറുകെ കയർ കെട്ടിയതിനാൽ പരിക്കേറ്റ സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.