പി.എം ശ്രീ: യു.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്‍റെ പി.എം ശ്രീയുമായി മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പിഎം ശ്രീയിൽ കൃത്യമായ നിലപാട് ഉണ്ട്. ഭാവികാര്യങ്ങൾ തീരുമാനിക്കുമ്പോൾ നിയമവശം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും എൻ.ഷംസുദ്ദീൻ പറഞ്ഞു.

'അധികാരത്തിൽ എത്തിയാൽ പിഎംശ്രീ നടപ്പാക്കില്ല എന്നാണ് യു.ഡി.എഫ് പറഞ്ഞത്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് 93 കോടി വാങ്ങിയിട്ടുമുണ്ട്. ഒപ്പിട്ട സാഹചര്യത്തിൽ എങ്ങനെ അതിൽ നിന്ന് പിന്നോട്ട് പോവും എന്ന കാര്യം നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മുന്നോട്ട് പോകും. പിഎം ശ്രീയിൽ ഒപ്പിടില്ല എന്നാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാമാണ് -അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാർ ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. പ്ലസ് വൺ അധിക ബാച്ചുകളിലുൾപ്പെടെ ആദ്യം തന്നെ അലോട്ട്‌മെന്റ് നടത്തും. പ്രതിസന്ധി വന്നാൽ മറ്റ് പ്രതിവിധികൾ ആലോചിക്കും. പാഠപുസ്തകം അച്ചടി പൂർത്തിയായിട്ടുണ്ട് എന്നും ഈ മാസം 30 നുള്ളിൽ വിതരണം പൂർത്തിയാക്കും എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Tags:    
News Summary - PM Shri: UDF will take a political decision, says Minister N. Shamsuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.