Posted On
date_range Updated On
date_range നരേന്ദ്ര മോദി ശനിയാഴ്ച ഗുരുവായൂരിൽ ദർശനത്തിനെത്തും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ശനിയാഴ്ച ഗുരുവായൂരിൽ ദർശനം നടത്തും. ഈ മാസം എട്ടിന് ഉച്ചക്ക് 12 മണിയോടെ മോദി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ച വിവരം. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റ ശേഷമുള്ള ആദ്യ കേരള സന്ദർശനമാണിത്.
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചന്വേഷിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് പറഞ്ഞു. എന്നാൽ സന്ദര്‍ശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.