Posted On
date_range Updated On
date_range പനി ബാധിച്ച് പ്ലസ് ടു വിദ്യാർഥിനി മരിച്ചു
ചെറുകുന്ന്/കണ്ണൂർ: പനി ബാധിച്ച് പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. ചെറുകുന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി പള്ളിച്ചാലിലെ സി.വി ഹൗസിൽ ഫാത്തിമ മിസ് വാ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴോടെ വീട്ടിൽ കുഴഞ്ഞ് വിഴുകയായിരുന്നു. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പള്ളിച്ചാലിലെ മുസ്തഫ - ഷെമീമ ദമ്പതികളുടെ മകളാണ്. സഹോദരൻ: മിഹറാജ് (വിദ്യാർഥി, മാടായി കോളേജ്). കണ്ണപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.