കടലിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി

മാന്നാർ :വലിയഴീക്കൽ ബീച്ചിൽ കൂട്ടുകാരോടൊപ്പംകടലിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയെ തിരയിൽ പെട്ടു കാ ണാതായി കൂടെ ഉണ്ടായിരുന്ന 3പേർ അപകടത്തിൽ നിന്ന് രക്ഷപെട്ടു. മാന്നാർ കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനു സമീപംകുമരപ്പള്ളിൽ വീട്ടിൽ ശ്രീകുമാറിൻെറ മകൻ വിശ്വജിത് (16)നെ ആണ് കടലിൽ കാണാതായത്. കൂട്ടുകാരുമൊത്ത് ചൊവ്വാഴ്ച രാവിലെയാണ് അഴീക്കലിൽ എത്തിയത്.

മാവേലിക്കര ബിഷപ്പ് ഹോഡ്ജ്സ് സ്കൂളിലെ പ്ലസ് വൺ ഇലക്ട്രോണിക്സ് വിദ്യാർത്ഥി ആണ്. കടൽ തീരത്ത് സ്കൂൾ ബാഗും വസ്ത്രങ്ങളും കണ്ട ആളുകൾ നടത്തിയ പരിശോധനയിൽ മാതാപിതാക്കളുടെ ഫോട്ടോ ബാഗിൽ നിന്ന് കണ്ടെത്തുകയും അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് മാന്നാർ കുട്ടംപേരൂർ സ്വദേശിയാണ് അപകടത്തിൽ പെട്ടത് എന്ന് മനസ്സിലായത്. നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തുന്നു.

മാതാവ് :അനിത കുമാരി സഹോദരൻ :അശ്വജിത് (കുട്ടമ്പേരൂർകുന്നത്തൂർ, വിദ്യാ പ്രദായ നിയോഗം യുപിസ്കൂൾ ആറാം ക്ലാസ്- വിദ്യാർത്ഥി.

Tags:    
News Summary - Plus one student missing-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.