കൊച്ചി: വടക്കൻ പറവൂർ പുത്തന്‍വേലിക്കരയില്‍ 16കാരന്‍ മരിച്ച നിലയില്‍. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
പഠിക്കാൻ മിടുക്കനായ അമ്പാടി എസ്.എസ്‍.എൽ.സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. മറ്റ് ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്മ അസുഖബാധിതയാണ്. അമ്മയുടെ രോഗാവസ്ഥയിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ചികിത്സക്കായി അമ്പാടിയുടെ അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയിൽ പോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. തുടർന്ന് അയൽക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് അമ്പാടിയെ തൂങ്ങിയ നിലയില്‍ കണ്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.