പ്ലസ് വൺ വിദ്യാർഥി വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ
പെർള: പതിനാറുകാരനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. അഡ്ക്കസ്ഥല മൊഗേറുവിലെ സുബാഷിന്‍റെ മകൻ അഭിലാഷാ ണ് (16) മരിച്ചത്.
തിങ്കളാഴ്ച്ച ഉച്ചക്ക് മാതാപിതാക്കളും സഹോദരനുമൊപ്പം വീടിന് സമീപത്തെ തോട്ടത്തിൽ പോയതായിരുന ്നു. അല്‍പ്പ സമയത്തിന് ശേഷം അഭിലാഷ് വീട്ടിലേക്ക് തിരിച്ചു.
ഇതിനിടയില്‍ വീട്ടില്‍ അഭിലാഷ് ചര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് തോട്ടത്തിലുണ്ടായിരുന്നവര്‍ വീട്ടില്‍ എത്തുമ്പോഴേക്കും അസ്വസ്ഥനായി കിടക്കുന്നതാണ് കണ്ടത്. സമീപത്ത് കവുങ്ങിന് തെളിക്കുന്ന കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി.
ഉടനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടക അഡ്യനടുക്കയിലെ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മാതാവ്: ആശ. സഹോദരന്‍: ആകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.