നാടക സംവിധായകൻ എ. ശാന്തകുമാർ അന്തരിച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്​​ത നാ​ട​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എ. ​ശാ​ന്ത​കു​മാ​ർ(52) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​റി​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. കോ​ഴി​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ​നി​ന്നും ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം നാ​ട​ക​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ ശാ​ന്ത​െൻറ ആ​ദ്യ നാ​ട​കം 'ക​ർ​ക്കി​ട​ക'​മാ​ണ്​. നാ​ട​ക​ര​ച​ന, സം​വി​ധാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി. അ​റു​പ​തി​ല​ധി​കം നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

1999 ലെ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍ഡ് നേ​ടി​യ 'പെ​രും കൊ​ല്ല​ന്‍' ശ്ര​​ദ്ധേ​യ ര​ച​ന​ക​ളി​ലൊ​ന്നാ​ണ്. നാ​ട​ക​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക്​ നി​ല​മ്പൂ​ര്‍ ബാ​ല​ന്‍ പു​ര​സ്‌​കാ​രം, 'കു​രു​ട​ന്‍ പൂ​ച്ച' എ​ന്ന നാ​ട​ക​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ന്‍ഡോ​വ്‌​മെൻറ്, 'ചി​രു​ത ചി​ല​തൊ​ക്കെ മ​റ​ന്നു​പോ​യി' എ​ന്ന നാ​ട​ക​ത്തി​ന് തോ​പ്പി​ല്‍ ഭാ​സി അ​വാ​ര്‍ഡും ബാ​ല​ന്‍ കെ. ​നാ​യ​ര്‍ അ​വാ​ര്‍ഡും, 'മൃ​ഗ​ശാ​ല' നാ​ട​ക​ത്തി​ന് അ​റ്റ്‌​ല​സ് കൈ​ര​ളി അ​വാ​ര്‍ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് അ​വാ​ർ​ഡ് എ​ന്നി​വ​യും 'മ​രം പെ​യ്യു​ന്നു' നാ​ട​ക​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡും ല​ഭി​ച്ചു.

നാ​ട​ക ര​ച​ന, സം​വി​ധാ​നം എ​ന്നി​വ​ക്ക് 2016 ൽ ​കേ​ര​ള സം​ഗീ​ത അ​ക്കാ​ദ​മി അ​വാ​ർ​ഡും അ​തേ വ​ർ​ഷം ബ​ഹ്റൈ​ൻ നാ​ട​ക​വേ​ദി​യു​ടെ ഭ​ര​ത് മു​ര​ളി അ​വാ​ർ​ഡും പ​വ​ന​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡും ല​ഭി​ച്ചു. 'ക​റു​ത്ത വി​ധ​വ' എ​ന്ന നാ​ട​ക​ത്തി​ന് അ​ബൂ​ദ​ബി ശ​ക്തി അ​വാ​ര്‍ഡ്, 'നാ​സ​ര്‍ നി‍െൻറ പേ​രെ​ന്താ​ണ്' എ​ന്ന നാ​ട​ക​ത്തി​ന് ഇ​ട​ശ്ശേ​രി അ​വാ​ര്‍ഡ് ഉ​ൾ​പ്പെ​ടെ അ​മ്പ​തി​ലേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 'സ്വ​പ്ന വേ​ട്ട' എ​ന്ന നാ​ട​ക​ത്തി‍െൻറ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ 'ഡ്രീം ​ഹ​ണ്ട്' എ​ന്ന പേ​രി​ൽ ഓ​ക്സ്ഫ​ഡ് യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന വി​ഷ​യ​വു​മാ​യി.

'കാ​ക്ക കി​നാ​വ്' എ​ന്ന നാ​ട​ക​ത്തി​‍െൻറ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ ഇ​ന്ത്യ​ൻ ലി​റ്റ​റേ​ച്ച​റും പ്ര​സി​ദ്ധീ​ക​രി​ച്ചു. കു​രു​വ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ മു​ൻ അം​ഗ​മാ​യി​രു​ന്നു.​പി​താ​വ്: പ​രേ​ത​നാ​യ ഇ​മ്പി​ച്ചു​ണ്ണി മാ​സ്​​റ്റ​ർ. മാ​താ​വ്: പ​രേ​ത​യാ​യ ക​ല്യാ​ണി ഭാ​ര്യ: ഷൈ​നി. മ​ക​ൾ: നീ​ലാ​ഞ്ജ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, ജ​ഗ​ന്നി​വാ​സ​ൻ, പ​രേ​ത​നാ​യ പ്ര​ഫ. എ. ​സോ​മ​ൻ (കോ​ള​ജ്​ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നും), പ​രേ​ത​യാ​യ പു​ഷ്പ.

എ ശാന്തകുമാറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയും അവാർഡുകൾ നേടിയ ശാന്തകുമാർ ആഗോള വൽക്കരണത്തിന്‍റെ കെടുതികൾ തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്.

നന്നേ ചെറുപ്പത്തിൽത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാർ സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം തേടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Tags:    
News Summary - Play writer and director A Santha kumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.