ഫാഷിസ്റ്റ് ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്ത്രീകൾ കരുത്താർജിക്കണമെന്ന് പി.കെ ശ്രീമതി

തിരുവനന്തപുരം : ബി.ജെ.പി സർക്കാരിന്റെ ഭണരത്തിൻ കീഴിൽ സ്ത്രീകൾക്ക് നീതി കിട്ടുന്നില്ലെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി.കെ ശ്രീമതി. എൻ.ജി.ഒ യൂനിയന്റെ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീ പദവിയും ഭരണകൂട നിലപാടുകളും എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീ, ദളിത്, വിധവ എന്നീ കാരണങ്ങളാണ് രാഷ്ട്രപതിയെ പാർലമെന്റ് ഉദ്ഘാടന പരിപാടിയിൽ നിന്ന് അകറ്റി നിർത്തപ്പെട്ടത്. രാജ്യത്തിന്റെ അഭിമാനമായ, നീതിക്ക് വേണ്ടി പോരാടുന്ന ഗുസ്തിതാരങ്ങളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ രാജ്യത്തിന് അപമാനമാണ്. ഭരണഘടനക്ക് വിധേയമായി സ്ത്രീകളുടെ പദവി ഉയർത്താൻ ശ്രമിക്കണം. രാജ്യത്ത് സമ്മതിദാനാവകാശം കൂടുതൽ വിനിയോഗിക്കുന്നത് സ്ത്രീകളാണെങ്കിലും പാർലമെന്റിൽ എത്തുന്ന സ്ത്രീകളുടെ എണ്ണം നാമമാത്രമാണ്.

സ്ത്രീ പദവിയുടെ കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണ്. രാജ്യത്തെ ഏകമത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ മുന്നേറ്റത്തിന് ബി.ജെ.പിയെ അപ്രസക്തമാക്കാൻ കഴിയും. ഭരണ ഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് അനുഭവവേദ്യമാക്കണമെന്നും അവർ പറഞ്ഞു.

ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് ഐഷിഘോഷ്, ത്രിപുര എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി മഹയൂറോയ്, എന്നിവർ സംസാരിച്ചു. അഖിലേന്ത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത സെമിനാറിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി.കെ.ഷീജ സ്വാഗതവും വനിത സബ്കമ്മിറ്റി കൺവീനർ എ.എം.സുഷമ നന്ദിയും പറഞ്ഞു. ഐഷിഘോഷ്, മഹയൂറോയ് എന്നിവർക്ക് ഉപഹാരം നൽകി.

Tags:    
News Summary - PK Srimati wants to be Women must be strong to resist and defeat fascist attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.