Posted On
date_range Updated On
date_range കെ.ടി.ഡി.സി സ്ഥാനം രാജിവെക്കില്ലെന്ന് പി.കെ. ശശി
തിരുവനന്തപുരം: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ. ശശി. ഇതുസംബന്ധിച്ച് കൽപിതകഥകൾ മെനയുകയാണ്. പാർട്ടി അന്വേഷണ കമീഷൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ, സി.പി.എമ്മിൽ തരംതാഴ്ത്തപ്പെട്ട ശശി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
പാർട്ടി നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. ഞാന്‍ കമ്യൂണിസ്റ്റാണ്, പാര്‍ട്ടിക്കാരനായി നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഷയവും മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയാറല്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.