Posted On
date_range Updated On
date_range മലപ്പുറം വിരുദ്ധത: വര്‍ഗീയത മാത്രം ലക്ഷ്യം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: ആനയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും ഇത് വര്‍ഗീയത മാത്രം ലക്ഷ്യംവെച്ചാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ആനയുടെ കൊലപാതകം അപലപനീയമായ സംഭവമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എന്നാല്‍, ഇതിെൻറ പേരില്‍ കേന്ദ്രമന്ത്രിമാര്‍ അറിവില്ലായ്മ വിളമ്പുകയാണ്.
മലപ്പുറം ജില്ലയിലാണെന്ന തരത്തിലുള്ള പ്രചാരണം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍, േമനക ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെടെ നടത്തുന്നത് അപലപനീയമാണെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.