ആലുവ: വനനിയമ ബില്ലിനെതിരെ മുസ്ലിംലീഗ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആലുവ പാലസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ യു.ഡി.എഫും ഈ വിഷയം ചർച്ചചെയ്തിരുന്നു. വനമന്ത്രി ഈ ബില്ല് നിയമസഭയിൽ ചർച്ചചെയ്യുമെന്ന് പറയുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു ബില്ല് ആവശ്യമുണ്ടായിരുന്നില്ല. വനമേഖല ഉൾക്കൊള്ളുന്ന നിയോജക മണ്ഡലങ്ങളിൽനിന്ന് ആദ്യം പ്രക്ഷോഭം ആരംഭിക്കും. ബില്ല് പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘‘പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയത ആരുപറഞ്ഞാലും കേരളം തള്ളിക്കളയും. പൊതുസമൂഹത്തെ ചേർത്തുപിടിച്ച് പോകുന്ന സമീപനമാണ് ലീഗിന്റേത്. വർഗീയ പ്രസ്താവനകൾക്ക് പ്രചാരം കൊടുത്ത് അത് ചർച്ചാവിഷയമാക്കാൻ ലീഗിന് താൽപര്യമില്ല. നിരന്തരമായി ഒരുകാര്യം പറയുമ്പോൾ ആ ഉദ്ദേശ്യം നല്ലതിനല്ലെന്ന് മനസ്സിലാക്കാനുള്ള ബോധം കേരള സമൂഹത്തിനുണ്ട്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.