Posted On
date_range Updated On
date_range ഏത് മുന്നണിയിലേക്കെന്ന് മാണിയാണ് പറയേണ്ടത് -കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളാ കോൺഗ്രസ് എം ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ് പറയേണ്ടതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനവരി 25ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യും. സമവായം ആകുമ്പോൾ എല്ലാം ശരിയാകും. ജെ.ഡി.യു മുന്നണി വിട്ടത് യു.ഡി.എഫിനെ ബാധിക്കില്ല. ഏത് രാഷ്ട്രീയ സാഹചര്യത്തെയും നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.