Posted On
date_range Updated On
date_range കല്ലു കൊണ്ടല്ല എതിരാളികളെ നേരിടേണ്ടത് -കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: ഗുജറാത്തിൽ രാഹുൽ ഗാന്ധിക്ക് നേരെ നടന്ന ആക്രമണം അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ആക്രമണം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ നേതാവിന് പോലും സുരക്ഷിതമായി സഞ്ചരിക്കാവുന്ന സംസ്ഥാനമല്ലാതായിരിക്കുന്നു മോദിയുടെ ഗുജറാത്തും ഇന്ത്യയും. കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തിൽ എതിരാളികളെ നേരിടേണ്ടത്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ഇത്തരം വേലകളെങ്കിൽ അതുകണ്ട് പിന്തിരിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണം രാജ്യത്തെ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.