നമ്മളൊന്ന് സടകുടഞ്ഞ് എഴുന്നേറ്റാൽ സർക്കാർ താഴെക്കിടക്കും -പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: നമ്മളൊന്ന് സടകുടഞ്ഞ് എഴുന്നേറ്റാൽ ഇടത് സർക്കാർ താഴെക്കിടക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ശബരിമലയിലെ പ്രശ്നങ്ങൾ ജനം കാണുന്നുണ്ടെന്നും സംഗമം കൊണ്ടെന്നും അതിൽനിന്ന് കരകയറാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘നമ്മളൊന്ന് സടകുടഞ്ഞ് എഴുന്നേറ്റാൽ സർക്കാർ താഴെക്കിടക്കും, യാതൊരു സംശയവുമില്ല. കാരണം പത്തുവർഷമായി ജനങ്ങൾ ഈ സർക്കാറിനെ സഹിക്കുന്നു. ഇനിയും നമ്മൾ സഹിക്കേണ്ടി വരുമോ എന്ന ചോദ്യം നമ്മളോടാണ്. യാതൊരു സംശയവും വേണ്ട, അതിനനുസരിച്ച് നമ്മൾ ഉണർന്നാൽ മതി.’

‘രാഷ്ട്രീയ മുതലെടുപ്പിന് മുമ്പ് ആരും ഉപയോഗിക്കാത്ത ശബരിമലയിൽ ഇപ്പോൾ അതിനുള്ള ശ്രമമാണ് നടക്കുന്നത്. മാത്രമല്ല, ഇപ്പോൾ സ്വർണപ്പാളി അടിച്ചുമാറ്റി എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഉത്തരവാദി ആരാണ്? 2019 ശേഷമാണ് എന്ന കാര്യം ഉറപ്പാണ്. എന്നുപറഞ്ഞാൽ അതിന് ഉത്തരവാദിത്തം ഈ സർക്കാറിന് തന്നെയാണ്. വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് പരിഹരിക്കാന്‍ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ. അതിനെ രാഷ്ട്രീയ മുതലെടുപ്പിന് മാത്രം ഉപയോഗിക്കുന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം വന്നിരിക്കുന്നത്. ജനങ്ങളിതെല്ലാം കാണുന്നുണ്ട്, സംഗമം കൊണ്ടെന്നും അതിൽനിന്ന് കരകയറില്ല. അതിൽ ജനങ്ങളുടെ പ്രതികരണം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.’ -പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - pk kunhalikutty against LDF govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.