ഏക സിവിൽ കോഡ്: പി.വി. അബ്ദുൽ വഹാബിന്‍റെ പരാമർശം പോസിറ്റിവ് ആയി കണ്ടാൽ മതി -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബഹുസ്വര സംസ്കാരമുള്ള രാജ്യത്ത്​ ഏകീകൃത സിവിൽകോഡ് വരുന്നത്​ ഏറെ ഗൗരവമുള്ള വിഷയമാണെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രാജ്യത്ത്​ ഏറെ പ്രത്യാഘാതങ്ങൾ അതുണ്ടാക്കും. ഇതുസംബന്ധിച്ച ബിൽ പാർലമെന്‍റിലെത്തുമ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസ്​ ഉൾപ്പെടെയുള്ള എല്ലാ മതേതര പാർട്ടികളും കണ്ണിലെണ്ണയൊഴിച്ച്​ കാത്തിരിക്കണം.

രാജ്യസഭയിൽ ഇതുസംബന്ധിച്ച ചർച്ചക്കിടയിൽ പി.വി. അബ്ദുൽ വഹാബ്​ എം.പി നടത്തിയ പരാമർശം വിവാദമാക്കേണ്ടതില്ല. പ്രസംഗമധ്യേ ആരെയും കാണാത്തപ്പോഴാണ്​ അദ്ദേഹം അത്തരമൊരു പരാമർശം നടത്തിയത്​.

തങ്ങളുടെ അംഗം അവിടെയുണ്ടായിരുന്നെന്ന്​ പ്രതിപക്ഷ നേതാവ്​ വിശദീകരിച്ചതോടെ ആ വിഷയം അവസാനിച്ചു. എങ്കിലും ഭാവിയിൽ എല്ലാവരും ശ്രദ്ധിക്കേണ്ട വിഷയം അതിലുണ്ട്​. കോൺഗ്രസ്​ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം.

ഇപ്പോൾ വന്നത്​ ഒരു സ്വകാര്യ ബില്ലാണ്​. വഹാബിന്‍റെ പരാമർശം ജാഗ്രത വേണമെന്ന നിലയിൽ പോസിറ്റിവ് ആയി കണ്ടാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - PK kunhalikutty about uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.