Posted On
date_range Updated On
date_range അദീബിനെ നിയമിച്ചത് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്ന്- ഫിറോസ്
ആലപ്പുഴ: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. അ ദീബിനെ നിയമിച്ചത് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്നാണെന്ന് രേഖകൾ സഹിതം ഫിറോസ് ആരോപിച്ചു.
അദീബിന്റെ നിയമനത്തെ ഉദ്യോഗസ്ഥർ എതിർത്തെങ്കിലും മന്ത്രി 20 മിനിറ്റിനുള്ളിൽ ഉത്തരവ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ കൂട്ടുപ്രതിയാണെന്നും ഫിറോസ് വെളിപ്പെടുത്തി. യൂത്ത് ലീഗ് യുവ ജനയാത്രയോട് അനുബന്ധിച്ച് ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.