തിരൂരങ്ങാടി: ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിർദേശം നല്‍കിയ സര്‍ക്കാര്‍ നടപടി ആശങ്കാജനകമാണെന്ന് മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ. വിദ്യഭ്യാസ രംഗം കാവിവല്‍ക്കരിക്കപ്പെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണ്. കേന്ദ്രത്തിന്റെ ഇത്തരം നയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ സര്‍ക്കുലര്‍ സ്വീകരിക്കാനും തള്ളാനും സംസ്ഥാന സര്‍ക്കാറിന് കഴിയും. സർക്കുലർ അംഗീകരിച്ചത് ശരിയായില്ല. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറില്‍ ചോദ്യം അവസാനിച്ചു എന്ന് കാണിക്കാന്‍ ഒരു ചിഹ്നം ചേര്‍ത്തത് ചന്ദ്രകലയായതിന്റെ പേരില്‍ വലിയ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ചന്ദ്രകല എന്നത് ചോദ്യപേപ്പറുകളില്‍ സിമ്പലുകളായി കൊടുക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച ചിഹ്നമായിട്ട് പോലും ഇടത് പക്ഷവും മാധ്യമങ്ങളും സംഭവം പെരുപ്പിച്ച് കാണിച്ച് വ്യക്തിഹത്യ വരെ നടത്തി. ചന്ദ്രകല കണ്ടപ്പോള്‍ ഹാലിളകിയ അന്നത്തെ സി.പി.എമ്മുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെയും മാധ്യമങ്ങളെയും ഇന്ന് ഈ വിഷയത്തില്‍ കാണുന്നില്ല. അത് കൊണ്ട് തന്നെ അന്നത്തെ വിമര്‍ശനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ മൗനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.