ബജറ്റ് അവതരിപ്പിച്ചത് സംസ്കാരഹീനം –മുഖ്യമന്ത്രി

കണ്ണൂര്‍: പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണതാണ് മരണത്തിലത്തെിച്ചതെന്നറിഞ്ഞിട്ടും ഇ. അഹമ്മദിന്‍െറ ചേതനയറ്റ ശരീരം കിടത്തി ബജറ്റ് സമ്മേളനം ചേര്‍ന്നത് സംസ്കാരഹീനമാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഹമ്മദിന്‍െറ വസതി സന്ദര്‍ശിക്കുന്നതിന് മുമ്പ് അതിഥിമന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം പാര്‍ലമെന്‍ററിരംഗത്ത് പ്രവര്‍ത്തിച്ച അഹമ്മദിന്‍െറ വിയോഗം വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃതശരീരം നിലനിര്‍ത്തി പാര്‍ലമെന്‍റ് ചേര്‍ന്ന നടപടി സാധാരണനിലയില്‍ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ്. മരണത്തില്‍ കക്ഷിപരിഗണന കാണിക്കാന്‍ ആരും ശ്രമിക്കാറില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്കാരിക ഒൗന്നത്യത്തിന് യോജിക്കാത്ത നടപടിയാണുണ്ടായത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമുണ്ട് -പിണറായി പറഞ്ഞു.

 

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.