യു.എ.ഇ സഹായം സ്വീകരിക്കുന്നതിൽ തടസമുണ്ടെങ്കിൽ പ്രധാനമന്ത്രിയെ സമീപിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ തടസം നേരിടുകയാണെങ്കിൽ ഇത്​ നീക്കാൻ നടപടി എടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വേണ്ടി വന്നാൽ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കും. തടസ്സങ്ങൾ ഒൗദ്യോഗികതലത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ നടക്കുന്നത്​. 2016ലെ ദേശീയ ദുരന്തനിവാരണ നയമനുസരിച്ച്​ വിദേശരാജ്യങ്ങളിൽ നിന്ന്​ സഹായം തേടാൻ തടസമില്ലെന്നും പിണറായി വിജൻ പറഞ്ഞു.

മുൻകരുതലില്ലാതെ ഡാം തുറന്നുവെന്ന പ്രതിപക്ഷ നേതാവി​​​​​​​​​െൻറ ആരോപണം തെറ്റാണെന്നും പിണറായി ചൂണ്ടിക്കാട്ടി​. ഡാം തുറക്കുന്ന വിവരം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല തന്നെ ഫേസ്​ബുക്കിലുടെ പങ്കുവെച്ചിട്ടുണ്ട്​​.വിമർശിക്കാൻ വേണ്ടി മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്​. ആരോപണങ്ങളിൽ കഴമ്പുണ്ടാകണം. ഭരണകൂടം വേണ്ടതെല്ലാം ചെയ്​തുവെന്ന്​ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നുവെന്നും പിണറായി ഒാർമപ്പെടുത്തി.

ഡാം തുറന്ന്​ വിട്ടത്​ കൊണ്ട്​ മാത്രമല്ല കേരളത്തിൽ പ്രളയമുണ്ടായത്​. കനത്ത മഴമൂലമാണ്​​ കേരളത്തിലെ പ്രളയത്തിന്​ കാരണം. 1924ലെ വെള്ളപ്പൊക്കം പ്രകൃതിദുരന്തവും ഇപ്പോഴത്തേത്​ മനുഷ്യനിർമിത ദുരന്തവുമാണെന്ന പ്രതിപക്ഷ നേതാവി​​​​​​​​െൻറ വാദം അംഗീകരിക്കാൻ കഴിയില്ല. ഒരു വർഷത്തെ മഴയെ ഒരു സീസണിലെ മഴയുമായി താരതമ്യം ചെയ്​ത്​ പ്രതിപക്ഷ നേതാവ്​ സംസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്​. ഇൗ വർഷം സംസ്ഥാനത്ത്​ 154 ശതമാനം അധികമഴയാണ്​ ലഭിച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു.

ബാണാസുര ഡാം എല്ലാവർഷവും നിറയുന്നതും മുന്നറിയിപ്പില്ലാതെ തുറക്കുന്നതുമാണ്​.  ഇൗ വർഷവും സമാനരീതിയിൽ നിറഞ്ഞതിനെ തുടർന്ന്​ ജൂലൈ മാസത്തിൽ ഡാം തുറന്നിരുന്നുവെന്നും പിണറായി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തും. ദുരിതബാധിതർക്കായുള്ള പദ്ധതികൾ സർക്കാർ ആവിഷ്​കരിക്കും. ദുരിതത്തിൽപെട്ടവർ ഒറ്റക്കാവില്ല, സർക്കാർ ഒപ്പമുണ്ടാവുമെന്നും പിണറായി പറഞ്ഞു.

Tags:    
News Summary - Pinarayi vijayan on UAE Fund-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.