മലയാളം നിർബന്ധമാക്കുന്നത് ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ട്- മുഖ്യമന്ത്രി

തിരുവനന്തപുരം: കന്നട ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്​കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എം.എൽ.എമാരുടെ നേതൃത്വത്തിലെത്തിയ കന്നട ഭാഷാ ന്യൂനപക്ഷ സംഘടനകളുടെ പ്രതിനിധികൾക്കാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. മലയാളം നിർബന്ധമാക്കുമ്പോൾ തന്നെ കന്നട ബോധന മാധ്യമമായി തുടരും -മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വർഷം ഒന്നാം ക്ലാസ്​ മുതലാണ് മലയാളം രണ്ടാം  ഭാഷയായി ആരംഭിക്കുന്നത്. 10 വർഷം കൊണ്ടേ എല്ലാ ക്ലാസിലും മലയാളം നിർബന്ധമാകൂ. കാസർകോട് ജില്ലയിൽ കന്നട മാതൃഭാഷയായുള്ള സ്​കൂളുകളിൽ കുട്ടികൾ മൂന്നും നാലും ഭാഷ  പഠിക്കേണ്ട സ്​ഥിതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. രാജഗോപാൽ, എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്​ദുൽ റസാഖ്, ഒ. രാജഗോപാൽ എന്നീ എം.എൽ.എമാർ സംഘത്തിലുണ്ടായിരുന്നു. 
 

News Summary - pinarayi vijayan statement on malayalam lauangage row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.