അതിഥി തൊഴിലാളികൾ കേരളത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. ഇവരിൽ പലരും കുടുംബങ്ങളായാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവർക്കും നിർബന്ധിതവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം എന്ന ലക്ഷ്യം വർഷങ്ങൾക്കു മുമ്പേ നേടിയ നമ്മുടെ നാട്ടിൽ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ കൂടി വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് സർക്കാറിന്റെ ചുമതലയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപം നൽകിയ പുതിയ പദ്ധതിയായ 'ജ്യോതി' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

അതിഥി തൊഴിലാളികളുടെ മക്കളിൽ മൂന്ന് വയസ് മുതൽ 6 വയസ് വരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിൽ എത്തിക്കുക, 6 വയസ് പൂർത്തിയായവരെ പൂർണമായും സ്കൂളുകളിൽ എത്തിക്കുക, സാംസ്കാരിക-വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കേരളത്തിന്റെ വളർച്ചയിൽ തങ്ങളുടെ അധ്വാനത്തിലൂടെ ഊർജം പകരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തുന്നതിനു ഈ പദ്ധതി സഹായകമാകും.

Tags:    
News Summary - Pinarayi Vijayan says guest workers are an integral part of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.