തൃശൂർ: കോഴ്സുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ഗവ. എൻജിനീയറിങ് കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതു മാനദണ്ഡവും യോഗ്യതയും ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പ്രഫഷനൽ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങുന്നവരുടെ ബിരുദത്തിന് നിലവാരമിെല്ലന്ന സംശയം ഉയരുന്നുണ്ട്. കാശിെൻറ മാത്രം താൽപര്യത്താൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇൗ അവസ്ഥ വന്നെതന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാഭ ചിന്ത മാത്രമുള്ള പല സ്വാശ്രയ സ്ഥാപനങ്ങളെക്കുറിച്ചും സമൂഹത്തിന് അവമതിപ്പാണ് ഉള്ളത്. പ്രഫഷനൽ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന പ്രവണത അനുവദിക്കില്ല. ശക്തമായ ഇടെപടലിലൂടെ ഇത്തരക്കാരെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നാടിെൻറ മികവാണ് പുറത്തുവരേണ്ടത്. വിദ്യാർഥികളുടെ വൈദഗ്ധ്യം സമൂഹത്തിന് ലഭിക്കണം. അത്തരത്തിലുള്ള വിദ്യാഭ്യാസമാണ് സർക്കാർ ആഗ്രഹിക്കുന്നത് -അദ്ദേഹം വ്യക്തമാക്കി.
പ്രഫഷനൽ വിദ്യാഭ്യാസ രംഗം ഉന്നത നിലവാരത്തിെലത്തിക്കാനും മികവുറ്റ എൻജിനീയർമാരെ സൃഷ്ടിക്കാനും സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾക്ക് മാതൃക അക്കാദമിക മാസ്റ്റർ പ്ലാൻ ഉണ്ടാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എല്ലാ എൻജിനീയറിങ് കോളജുകളിലും മാതൃക അക്കാദമിക മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ പ്രിൻസിപ്പൽമാരോട് ആവശ്യെപ്പട്ടിട്ടുണ്ടെന്നും അവ സംയോജിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് മാസ്റ്റർ പ്ലാൻ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.