തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ. സാന്നിധ്യമറിയിക്കാൻ ചിലയിടങ്ങളിൽ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്. പല മണ്ഡലങ്ങളിലും യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പിണറായി ആരോപിച്ചു.
വംശഹത്യയുടെ വക്താവായ അമിത് ഷായെയാണ് ബി.ജെ.പി പ്രചാരണത്തിനായി എത്തിച്ചത്. അമിത് ഷായുടെ പ്രചാരണത്തിൽ മതവിദ്വേഷവും വർഗീയതയുമാണ് ഉള്ളത്. കേരളത്തിൽ വർഗീയധ്രൂവീകരണത്തിന് ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.