ദുരിതാശ്വാസം; കേന്ദ്രത്തി​േൻറത്​ നല്ല സമീപനമെന്ന്​ പിണറായി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിൽ കേന്ദ്രത്തി​േൻറത്​ നല്ല സമീപനമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിച്ച വിഷയങ്ങളിൽ പോസിറ്റീവായ സമീപനമാണ്​ കേന്ദ്രത്തിൽ നിന്നുണ്ടായതതെന്നും പിണറായി വിജയൻ പറഞ്ഞു.

പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്​. മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്​ചവെച്ചു. പ്രശ്​നങ്ങളിൽ സമയബന്ധിതമായി തീരുമാന​െമടുക്കും. ചീഫ്​ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഏകോപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നവ കേരള സൃഷ്​ടിക്കായി ഉന്നതാധികാര മേൽനോട്ട സമിതി രൂപീകരിക്കും. പുനർനിർമാണത്തിനുള്ള പദ്ധതികൾ സമർപ്പിക്കാൻ വകുപ്പ്​ സെക്രട്ടറിമാർക്ക്​ നിർദേശം നൽകുമെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. വകുപ്പ്​ തല പദ്ധതികൾ പത്ത്​ ദിവസത്തിനകം നൽകാനാണ്​ നിർദേശം നൽകിയത്​. ജീവനോപാധി നഷ്​ടപ്പെട്ട കുടുംബാംഗങ്ങൾക്ക്​ പ്രത്യേക പാക്കേജ്​ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗെയിൽ പൈപ്പ്​ ലൈൻ, ദേശീയപാതാ വികസനം, സിറ്റി ഗ്യാസ്​ പദ്ധതി എന്നിവ സ്​തംഭിച്ച നിലയിലാണ്​. ഇവയുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കും. ഇതിൽ ഒക്​ടോബർ ഒന്നിന്​ മുമ്പ്​ തന്നെ വേണ്ട നടിപടികൾ കൈകൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ ശാസ്ത്രീയമായി കണ്ടെത്തും. ഇതിനായി പരിസ്ഥിതി, തദ്ദേശ, മൈനിംങ് ജിയോളജി സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. കാർഷിക, വിദ്യാഭ്യാസ, ക്ഷീര വായ്പകൾക്ക് മോറട്ടോറിയം അനുവദിക്കും. വാർഷിക പദ്ധതി വിഹിതത്തിൽ 20 ശതമാനം കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ കുറവ് വരുത്തില്ല. പുനർ നിർമ്മാണത്തിനായി ഏറ്റവും ശസ്ത്രീയമായ കർമ്മ പദ്ധതി ആവിഷ്കരിക്കും. ചാരക്കേസ് വിധിയിൽ കുറ്റവിമുക്​നായ നമ്പി നാരായണന് 50 ലക്ഷം അനുവദിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ജെയിംസ് സമിതിയിൽ മുൻ എ.ഡി.എസ്​ വി.എസ് സെന്തിലിനെ നിയോഗിക്കും. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും ഇതിനായി നിയമവകുപ്പിനെ ചുമതലപ്പെടുത്തിയതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - pinarayi vijayan press meet-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.