സംഘപരിവാർ ഭീഷണിക്കിടെ പിണറായി മംഗളൂരുവിലെത്തി -വിഡിയോ

മംഗളൂരു: സംഘപരിവാർ ഭീഷണിക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തി. കണ്ണൂരിൽ നിന്ന്​ മലബാർ എക്​സ്​പ്രസിൽ യാത്രതിരിച്ച യാത്രതിരിച്ച പിണറായി രാവിലെ 10.30 ന്​ മംഗളൂരുവിലെത്തി. സംഘപരിവാർ ഭീഷണിയെത്തുടർന്ന്​ കനത്ത സുരക്ഷയാണ്​ കർണാടക സർക്കാർ ഒരുക്കിയിരിക്കുന്നത്​.

Full View

രാവിലെ 11 മണിക്ക്​ കന്നട ദിനപത്രമായ വാർത്താഭാരതിയുടെപുതിയ ഒാഫീസ്​ കെട്ടിടത്തി​​െൻറ നിർമാണോദ്​ഘാടനവും മൂന്ന്​ മണിക്ക്​  സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്​ഘാടനവും  പിണറായി നിർവഹിക്കും. അതിനിടെ മുഖ്യമന്ത്രിയെ തടയുമെന്ന തീരുമാനത്തിൽ നിന്ന്​ സംഘപരിവാർ പിന്മാറി. മുഖ്യമന്ത്രിയെ തടയില്ലെന്ന് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

അതേസമയം പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച്​ മംഗളൂരുവിൽ ബിജെപിയും സംഘപരിവാറും ആഹ്വാനം ചെയ്​ത ഹർത്താൽ പുരോഗമിക്കുകയാണ്​. സംഘപരിവാറി​​െൻറ ഭീഷണിയുടെ പശ്​ചാത്തലത്തിൽ മംഗളൂരുവിൽ പൊലീസ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടുണ്ട്​.  ഇന്നു രാവിലെ ആറു മുതൽ ഞായ്​റാഴ്​ച വൈകീട്ട്​ ആറ്​ വരെയാണ്​ നിരോധനാജ്​ഞ. ​അതേസമയം പിണറായി പ​െങ്കടുക്കുന്ന പരിപാടികളെ നിരോധനാജ്​ഞയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

Tags:    
News Summary - pinarayi vijayan in mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.