Posted On
date_range Updated On
date_range ‘പിണറായി ഗുണ്ടകളുടെ മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ആഗ്രഹത്തിന് കൂട്ടുനിൽക്കുന്നത് കെ. സുരേന്ദ്രൻ’
പാലക്കാട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എമ്മിന്‍റെ ആഗ്രഹത്തിന് കൂട്ടുനിൽക്കുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. തെരഞ്ഞെടുപ്പിനെ അപകീർത്തിപ്പെടുത്താനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും ഷാഫി പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ വീഴ്ചകൾ മറക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പാണോ കേരളം നേരിടുന്ന പ്രശ്നം. ഡി.വൈ.എഫ്.ഐക്കാരുടേത് രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഗുണ്ടകളുടെ മുഖ്യമന്ത്രിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.