തിരുവനന്തപുരം: ഭരണത്തിെൻറ ധാർമികത ചോദ്യംചെയ്യപ്പെടുേമ്പാഴും വിവാദങ്ങൾക്ക് മുഖംകൊടുക്കാതെ സ്വന്തം വികസന അജണ്ടയുമായി മുഖ്യമന്ത്രിയും സർക്കാറും. വ്യവസായങ്ങൾ സംസ്ഥാനത്ത് തുടങ്ങുന്നതിെൻറ നടപടിക്രമങ്ങൾ ലഘൂകരിച്ചും ഏകജാലകസംവിധാനം കൊണ്ടുവരാനും 11 പ്രധാനനിയമങ്ങൾ പൊളിച്ചെഴുതാനുമുള്ള സർക്കാർതീരുമാനം ഇതിെൻറ വ്യക്തമായ സൂചനയാണ്. പരിസ്ഥിതിപ്രവർത്തകരിൽ കടുത്ത ആശങ്കയും തേദ്ദശഭരണസ്ഥാപനങ്ങളിൽ നിന്നടക്കം എതിർപ്പും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാവുന്നതുമായ തീരുമാനമാണ് സർക്കാർ ബുധനാഴ്ച എടുത്തത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെയും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നവകേരളയാത്രയിലും വ്യവസായിക വികസനം പിണറായി വിജയെൻറ മുഖ്യ അജണ്ടയായിരുന്നു.
2006ൽ വി.എസ്. അച്യുതാനന്ദൻസർക്കാറിെൻറ കാലത്ത് ആരംഭിക്കുകയും ഗ്രൂപ് പോരിൽ നിലക്കുകയും ചെയ്ത അജണ്ടയാണ് പിണറായി തെൻറ മുഖ്യമന്ത്രിപദവിക്ക് കീഴിൽ നടപ്പാക്കുന്നത്. എല്ലാത്തരം വ്യവസായങ്ങൾക്കും വ്യവസായവകുപ്പ് അംഗീകാരം കൊടുക്കുമെന്ന നിലപാടായിരുന്നു അന്ന് സി.പി.എംനേതൃത്വം എടുത്തത്. ഇത് വി.എസ് അംഗീകരിച്ചില്ല.
ഏകജാലകസംവിധാനത്തിെൻറ മറവിൽ സംസ്ഥാനത്തിന് അനുയോജ്യമല്ലാത്തതും പരിസ്ഥിതിവിനാശം ഉണ്ടാക്കുന്ന റിയൽ എസ്റ്റേറ്റ് സ്വഭാവമുള്ളതുമായ വ്യവസായങ്ങളെ െഎ.ടി വ്യവസായമെന്ന മറവിൽ പിൻവാതിൽ വഴി കൊണ്ടുവരാനാണ് നീക്കെമന്നും ആക്ഷേപം ഉയർന്നു. വ്യവസായി ഫാരിസ് അബൂബക്കർ കൊച്ചി വളന്തക്കാട് വിവിധ കമ്പനികളുടെ പേരിൽ ജൈവപ്രാധാന്യമുള്ള സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതടക്കം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വ്യവസായം തുടങ്ങാനുള്ള അപേക്ഷ ഏകജാലകസംവിധാനത്തിൽ നൽകണമെന്നും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞ് വ്യവസായവകുപ്പ് മറുപടി നൽകിയാൽ മതിയെന്നും വി.എസ് നിലപാെടടുത്തു. എച്ച്.എം.ടിയുടെ സ്ഥലത്ത് െഎ.ടി പാർക്ക് തുടങ്ങാനുള്ള ബ്ലൂസ്റ്റാർ റിയൽറ്റേഴ്സിെൻറ അപേക്ഷക്ക് വ്യവസായ വകുപ്പ് വി.എസിന് കീഴിലുള്ള െഎ.ടി വകുപ്പിനോട് ആരായാതെ അനുമതി നൽകിയതോടെ പോര് സി.പി.എമ്മിനുള്ളിൽ മൂർച്ഛിച്ചു. ഇതോടെ നീക്കം പരാജയപ്പെട്ടു.
പാർട്ടിയിലും സർക്കാറിലും ചോദ്യംചെയ്യപ്പെടാത്ത ശക്തിയായ പിണറായി വിജയനും സി.പി.എംനേതൃത്വവും വികസനഅജണ്ടയുമായി മുന്നോട്ടുപോകണമെന്ന നിലപാടിലാണ്. ഇതിൽ പ്രതിപക്ഷത്ത് നിന്ന് പോലും സമവായം രൂപപ്പെടുമെന്നും അവർ കണക്കുകൂട്ടുന്നു.
കോൺഗ്രസിെലയും മുസ്ലിം ലീഗിലെയും പ്രബലനേതാക്കൾക്കും രാഷ്ട്രീയാതീത നിലപാട് വേണമെന്ന താൽപര്യമാണ്. സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയനേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന വ്യവസായലോബിയും ഏറെ നാളായി ഇതിന് കരുക്കൾ നീക്കുന്നുമുണ്ട്. ആഭ്യന്തരവകുപ്പ്, പൊലീസ് തുടങ്ങി സർക്കാറിന് വിവിധമേഖലകളിൽ ഏറ്റ വീഴ്ചകൾ വികസന അജണ്ടയിലേറി മറികടക്കാനാവുമെന്ന അഭിപ്രായമാണ് സി.പി.എം നേതൃത്വത്തിലും ഉള്ളത്.
ഇതിന് തടസ്സം നിൽക്കുന്ന വികസനമുടക്കികളെക്കുറിച്ച് മുഖ്യമന്ത്രി മിക്കവാറും വേദികളിൽ വാചാലനാകാറുണ്ട്. വ്യവസായവത്കരണത്തിന് അനുകൂലമായ അന്തരീക്ഷം പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുത്ത് നടപടികളുമായി മുന്നോട്ടുപോവുകയെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. സംസ്ഥാനത്തെ യുവാക്കളിൽനിന്നും ഉപരി-മധ്യവർഗ വിഭാഗത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ സർക്കാറിനേറ്റ തിരിച്ചടിയുടെ ക്ഷീണം മാറ്റുമെന്നും കണക്കുകൂട്ടുന്നു.
എന്നാൽ, വ്യവസായങ്ങൾക്ക് ലൈസൻസ് കൊടുക്കാനുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കാനും കെട്ടിടനിർമാണചട്ടം, ജലവിഭവനിയന്ത്രണനിയമം, കോൺട്രാക്ട് ലേബർ ആക്ട്, ചുമട്ടുതൊഴിലാളിനിയമം അടക്കമുള്ളവയിൽ ഭേദഗതി വരുത്തുന്നതുവഴി വിവാദങ്ങളുടെ പുതിയ ഒരു മുഖം കൂടിയാണ് സർക്കാർ തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.