സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കിയതും പിണറായി സര്‍ക്കാറിന്‍റെ നേട്ടം -കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന ഗതികേടിലേക്ക് കേരളത്തെ നയിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണി സര്‍ക്കാരിനും അഭിമാനിക്കാമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അടിമുടി പരാജയമായ ഒരു സര്‍ക്കാരും ആ സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റുമാണ് ഇതിന് കാരണം. കൈയും കണക്കുമില്ലാതെ ഖജനാവിലെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിച്ചതിന്റെ പരിണിതഫലമാണ് ഒരു ജനത അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചര ലക്ഷം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് ശമ്പളം ലഭിക്കാത്തത്. ശമ്പളം മാത്രമല്ല, സാമൂഹിക ക്ഷേമ പെന്‍ഷനും പദ്ധതികളും ഉള്‍പ്പെടെ അവതാളത്തിലാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനത്തിന്റെ നടുവൊടിക്കും വിധം നികുതികള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ജനദ്രോഹ നടപടികളില്‍ കേന്ദ്രവും സംസ്ഥാനവും ഒരേ നിലയില്‍ പ്രതിക്കൂട്ടിലാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം മുടക്കം കൂടാതെ നല്‍കുകയും ചെയ്തു. അഴിമതിയും കെടുകാര്യസ്ഥതയും മാത്രം കൈമുതലാക്കി ഈ നിലയിലേക്ക് കേരളത്തെ തള്ളിയിട്ട സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ച വിദൂരമല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Tags:    
News Summary - Pinarayi government's achievement in paying the salaries of government employees - K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.