പിണങ്ങോട് (വയനാട്): എസ്.വൈ.എസ് സംസ്ഥാന ട്രഷററും സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയും പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി (64 )നിര്യാതനായി. 'സുപ്രഭാതം' ഡയറക്ടറും മുൻ െറസിഡൻറ് എഡിറ്ററും പ്രഭാഷകനുമാണ്.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടിവ് അംഗം, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സുന്നി അഫ്കാര്‍ വാരിക മാനേജിങ് എഡിറ്റര്‍, സുന്നി മഹല്ല് ഫെഡറേഷന് വയനാട് ജില്ല പ്രസിഡൻറ്, സമസ്ത ജില്ല കോഓഡിനേഷന്‍ ചെയര്മാന്, സമസ്ത ലീഗല്‍ സെല്‍ ജില്ല ചെയര്മാന്, ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിങ് കമ്മിറ്റി അംഗം, വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ട്രഷറര്‍, വാകേരി ശിഹാബ് തങ്ങള്‍ അക്കാദമി രക്ഷാധികാരി, കണിയാപുരം ഖാദിരിയ്യ ട്രസ്റ്റ് അംഗം, വയനാട് മുസ്ലിം ഓര്‍ഫനേജ്, താനൂര്‍ ഇസ്ലാഹുല് ഉലൂം ജനറല്‍ ബോഡി അംഗം, വെങ്ങപ്പള്ളി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ്, പിണങ്ങോട് പുഴക്കല്‍ മഹല്ല് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സുപ്രഭാതം ദിനപത്രം, സുന്നി അഫ്കാര്‍, സന്തുഷ്ട കുടുംബം തുടങ്ങിയവയുടെ പത്രാധിപ സമിതി അംഗമായ പിണങ്ങോട് ഏഴു ചരിത്ര പുസ്തകങ്ങള്‍ ഉള്‍പ്പെടെ 50 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി പഞ്ചായത്തംഗം, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍, പിണങ്ങോട് മഹല്ല് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഇസ്ലാമിക വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
പിണങ്ങോെട്ട കര്‍ഷക കുടുംബമായ പള്ളിക്കണ്ടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1956 മാര്‍ച്ച് 26ന് ജനനം. 1972ല്‍ കമ്പളക്കാട് ദര്സില് ചേര്‍ന്നു. 1979ല്‍ പ്രവാസത്തിലെത്തിയ പിണങ്ങോട് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. 1980ല്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപവത്കരിച്ച് സ്ഥാപക സെക്രട്ടറിയായി. ബഹ്റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് രൂപവത്കരിച്ചു.
സിറാജ് പത്രത്തിെൻറ തുടക്കത്തില്‍ പത്രാധിപ സമിതി അംഗമായിരുന്നു. ഭാര്യ: സുല്‍ത്താന്‍ ബത്തേരി ചേലക്കൊല്ലി ചൂരപ്പിലാക്കല്‍ മുഹമ്മദ് കുട്ടി മേസ്തിരിയുടെയും കണിയാത്തൊടിക ആമിനയുടെയും മകള്‍ ഖദീജ . മക്കൾ: നുസൈബ, ഉമൈബ, സുവൈബ. മരുമക്കൾ: പറക്കൂത്ത് സിദ്ദീഖ്, ഷാജിര്‍ കല്പറ്റ, മുഹമ്മദ് അജ്മല്‍ കല്പറ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.