Posted On
date_range Updated On
date_range പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി
കൊച്ചി: പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതുമൂലം മലേഷ്യൻ യാത്രക്കാർ നെടുമ്പാശ്ശേരി വിമാന താവളത്തിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
മറ്റൊരു പൈലറ്റ് എത്തി വൈകിട്ട് 5 ന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളൂ കനത്ത മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയിൽ വൈകിയാണെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.