മാഹി സെൻറ് തെരേസാ ദേവാലയത്തിൽ തീർഥാടക പ്രവാഹം

മാഹി: സെൻറ് തെരേസാ തീർഥാടന കേന്ദ്രത്തിൽ അമ്മ ത്രേസ്യായുടെ തിരുനാൾ മഹോത്സവത്തിൽ തീർഥാടക പ്രവാഹം. അഞ്ചാം ദിനത്തിൽ ഫ്രഞ്ച് ഭാഷയിലാണ് ദിവ്യബലി അർപ്പിച്ചത്. 10ന് വൈകീട്ട് ആറിന് കണ്ണൂർ രൂപത മെത്രാൻ ഫാ.അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി നടത്തും.

ഒക്ടോബർ14ന് തിരുനാൾ ജാഗരം. വൈകീട്ട് സാഘോഷ ദിവ്യബലിയും നൊവേനയും നഗരപ്രദക്ഷിണവും നടക്കും. തിരുനാൾ ദിനമായ 15ന് പുലർച്ചെ രണ്ടു മുതൽ ശയന പ്രദക്ഷിണം നടക്കും. സമാപന ദിവസമായ 22ന് രാവിലെ 10ന് തിരുവനന്തപുരം അതിരൂപത മെത്രാൻ തോമസ് നെറ്റോക്ക് സ്വീകരണവും സാഘോഷ ദിവ്യബലിയും നടക്കും. പ്രധാന തിരുനാൾ ദിവസമായ 14, 15 തീയതികളിൽ ചില എക്സ്പ്രസ് ട്രെയിനുകൾക്ക് മാഹിയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മാഹി മൈതാനിയിൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Pilgrims flow at Mahi Saint Teresa Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.