പാലക്കാട് ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് മരണം; വാൻ ഡ്രൈവറുടെ പരിക്ക് ഗുരുതരം

പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് മരണം. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് മരിച്ചത്.

പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൊളിച്ചാണ് മൂന്നു പേരെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.

രണ്ട് വാഹനങ്ങളും കോയമ്പത്തൂർ ഭാഗത്ത് നിന്ന് പാലക്കാടേക്ക് വരികയായിരുന്നു. കോഴി കയറ്റിവന്ന വാൻ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Tags:    
News Summary - Pick-up van crashes behind Palakkad lorry, two dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.